കര്‍ണാടക മുന്‍ മന്ത്രിയും മലയാളി വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ ടി ജോണ്‍ (92) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ബംഗളൂരു ക്വീന്‍സ് റോഡ് സെന്റ് മേരീസ് ജെഎസ്ഒ പള്ളിയില്‍ നടക്കും.
കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു .1999- 2004 കാലഘട്ടത്തിൽ കർണാടക സർക്കാരിൽ മന്ത്രിയായിരുന്നു.ഏകദേശം ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി.ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്.