പാലക്കാട്: അട്ടപ്പാടിയില്‍ പുലി പശുവിനെ ആക്രമിച്ചു. ചീരക്കടവില്‍ നമ്പി രാജന്‍ എന്നയാളുടെ പശുവിനെയാണ് പുലി ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.
ആക്രമണത്തില്‍ പശുവിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മേയാന്‍ വിട്ട പശുവിനെയാണ് പുലി ആക്രമിച്ചത്. സമീപത്ത് ജോലി ചെയ്തിരുന്നവര്‍ ബഹളം വെച്ചപ്പോള്‍ പുലി ഓടിപ്പോകുകയായിരുന്നു.