തിരുവനന്തപുരം: ലോകത്തെ മൂന്നാമത്തെ വലിയ ട്രാക്ടര്‍ കമ്പനിയായ മാസി ഫെര്ഗൂസണ് ട്രാക്ടറുകളുടെ ഇന്ത്യയിലെ നിര്‍മ്മാതാക്കളുമായ ട്രാക്ടര്‍സ് ആന്‍ഡ് ഫാം എക്യുപ്മെന്റ്റ് ലിമിറ്റഡ് (ടാഫെ) സംഘടിപ്പിക്കുന്ന ‘മാസി ഡൈനാസ്റ്റര്‍ മത്സരം 2023’ ന് തുടക്കമായി. മാസി ഫെര്ഗൂസണ് ഡൈനാട്രാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് ക്രിയാത്മകമായ ആശയം കൊണ്ട് ജീവിതത്തെ ഫലപ്രദമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന കര്‍ഷകര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, അക്കാദമിക് വിദഗ്ധര്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ മത്സരമാണ് ഇത്.
‘മാസി ഡൈനാസ്റ്റര്‍ മത്സരം 2023 – #സബ്സെബഡേ ഓള്‍റൗണ്ടര്‍ കി തലാഷ് – സീസണ് 1’ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലെ വിജയിക്ക് 7.5 ലക്ഷം രൂപ വിലമതിക്കുന്ന മാസി ഫെര്ഗൂസണ് 241 ഡൈനാട്രാക്ക് ട്രാക്ടര്‍ സമ്മാനമായി നല്‍കും. കൂടാതെ, ആദ്യ രണ്ട് റണ്ണേഴ്സ് അപ്പുകള്‍ക്ക് 8 ഗ്രാം വീതമുള്ള സ്വര്‍ണ്ണ നാണയം ലഭിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത മികച്ച 20 പേര്‍ക്ക് 5000 രൂപയുടെ ഗിഫ്റ്റ് ഹാംപറുകളും, ആദ്യ 100 എന്‍ട്രികള്‍ക്ക് 500 രൂപ വീതമുള്ള ഗിഫ്റ്റ് വൗച്ചറുകളും, മത്സരത്തിലെ മികച്ച 3 സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് 2000 രൂപ മൂല്യമുള്ള സമ്മാന വൗച്ചറുകളും സമ്മാനമായി നല്‍കും. 18 വയസ്സിന് മുകളിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് പ്രവേശന ഫീസ് കൂടാതെ മത്സരത്തില്‍ പങ്കെടുക്കാം. MasseyFergusonIndia.com/DYNASTAR എന്ന വെബ് സൈറ്റില്‍ മത്സര എന്‍ട്രികള്‍ അപ്ലോഡ് ചെയ്യാം. ഫെബ്രുവരി 27, 2023 വരെ രജിസ്ട്രേഷനുകള്‍ തുറന്നിരിക്കും.
മത്സരാര്‍ത്ഥികള്‍ അവരുടെ സവിശേഷവും നൂതനവുമായ ആശയം പരമാവധി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ രൂപത്തിലോ അല്ലെങ്കില്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലോ അടിസ്ഥാന വിശദാംശങ്ങളോടെ ഏതെങ്കിലും ഇന്ത്യന്‍ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ, ‘മാസ്സി ഫെര്ഗൂസണ് ഡൈനാട്രാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വ്യത്യസ്തമായി എന്തു ചെയ്യാന്‍ കഴിയും?’ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ രൂപത്തില്‍ സമര്‍പ്പിക്കാം. അവതരിപ്പിക്കുന്ന ആശയം പ്രായോഗികമായിരിക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ ഒരു ജൂറിക്ക് മുന്നില്‍ എങ്ങനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കും എന്നതിന്റെ വിശദമായ പ്ലാന്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെടും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇവയാണ്:
1. MasseyFergusonIndia.com/DYNASTAR എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
2. മാസി ഫെര്ഗൂസണ് ഡൈനാട്രാക്ക് ട്രാക്ടറിനെക്കുറിച്ചുള്ള 4 ലളിതമായ ചോദ്യങ്ങള്‍ അടങ്ങിയ ഒരു പ്രശ്നോത്തരിക്ക് ഉത്തരം നല്‍കുക.
3. പ്രശ്നോത്തരി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടിസ്ഥാന വിവരങ്ങളും മത്സര എന്‍ട്രിയും വീഡിയോ അല്ലെങ്കില്‍ ടെക്സ്റ്റ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുക.
കൃഷിക്ക് നൂതനമായ ആശയങ്ങള്‍ എങ്ങനെ ഉണ്ടാക്കാം; പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ക്കുള്ള ആശയങ്ങള്‍ എന്തൊക്കെ; പുതിയ രീതിയില്‍ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതെങ്ങനെ; പുതിയ വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കോ കൃഷിക്കോ വേണ്ടി ഡൈനാട്രാക്ക് എങ്ങനെ ഉപയോഗിക്കാം; അധിക വരുമാനം എങ്ങനെ ഉറപ്പാക്കാം; ഒരു പുതിയ സുസ്ഥിര ബിസിനസ്സ് എങ്ങനെ കെട്ടിപ്പടുക്കാം; നിലവിലുള്ള ബിസിനസ് അല്ലെങ്കില്‍ കൃഷി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം; സമൂഹത്തെ അല്ലെങ്കില്‍ പരിസ്ഥിതിയെ മൊത്തത്തില്‍ എങ്ങനെ പരിവര്‍ത്തനം ചെയ്യാം; തുടങ്ങിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡൈനാട്രാക്ക് ട്രാക്ടറിന്റെ തനതായ സവിശേഷതകളും നേട്ടങ്ങളും തങ്ങളുടെ ബിസിനസ്സ് ആശയത്തില്‍ എങ്ങനെ സഹായിക്കുമെന്നത് വിശദമാക്കേണ്ടത്. ഫൈനലിസ്റ്റുകളെയും വിജയികളെയും മാസി ഫെര്ഗൂസണ് ഇന്ത്യ, ടാഫെ ഔദ്യോഗിക വെബ്സൈറ്റുകളിലും , ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പ്രഖ്യാപിക്കും.
ഒരു ജൂറി പാനലിന്റെ നിര്‍ണായക വിലയിരുത്തലിനുശേഷം മികച്ച 20 മത്സരാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും, അതില്‍ നിന്ന് ഏറ്റവും മികച്ച 10 മത്സരാര്‍ത്ഥികള്‍ ഫൈനലിസ്റ്റുകളായിരിക്കും. മികച്ച 10 മത്സരാര്‍ത്ഥികള്‍ അവരുടെ ആശയങ്ങള്‍ ടാഫെ യുടെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനു ശേഷം വിജയിയെ പ്രഖ്യാപിക്കും. പ്രത്യേക ഡൊമെയ്നുകളില്‍ നിന്നുള്ള വിദഗ്ധരും മുതിര്‍ന്ന നേതാക്കളും ജൂറിയില്‍ ഉള്‍പ്പെടും.