തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. ജനല്‍ ചില്ല തകര്‍ത്തപ്പോള്‍ അക്രമിയുടെ കൈയ്ക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മെഡിക്കല്‍ കൊളേജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മന്ത്രി തലസ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.