തിരുവനന്തപുരം: സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി 12 വകുപ്പുകളില്‍ നിന്നായി 7100 കോടിരൂപ കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടിയുടെ കുറവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019- മുതല്‍ 2021 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സൈസ് കമ്മീഷണറെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. നിയമങ്ങള്‍ ദുരുപയോഗം ചെയത് ലൈസന്‍സ് നല്‍കിയതായും 26ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.