ചെന്നൈ: തമിഴ്‌നാട്ടില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. കടലൂര്‍ ചേലങ്കുപ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അപകടത്തില്‍ സര്‍ഗുരു, തമിഴരശി, രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.