കൊച്ചി: കൊച്ചിയില്‍ ഇന്ന് കുടിവെള്ള വിതരണം തടസപ്പെടും. ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് രാവിലെ എട്ടുമണി മുതല്‍ 11 മണിവരെ കൊച്ചി നഗരത്തില്‍ ജലവിതരണം തടസപ്പെടുന്നത്. കൊച്ചി നഗരത്തിലേക്ക് ആവശ്യമായ കുടിവെള്ളം പമ്പ് ചെയ്യുന്നത് ആലുവയില്‍ നിന്നാണ്.