പശ്ചിമ ബംഗാളിൽ ആംബുലൻസും ട്രക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജൽപൈഗുരി ജില്ലയിൽ വച്ചാണ് അപകടം നടന്നത്.ജബ്രവിതയിലെ ദേശീയപാത 31ൽ വച്ചാണ് ആറുപേരുമായി പോയ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ശ്വാസതടസമുണ്ടായതിനെ തുടർന്ന് മുക്തി സാഹ (53) എന്നയാളെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ നിന്ന് നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.