മൂന്നാർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാംപിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. 40 കുട്ടികളും 2 അധ്യാപകരും ബസിലുണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്.
സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായ ഒരു അന്വേഷണം മോട്ടോർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫിറ്റ്നെസ്സ് അടക്കമുള്ള കാര്യങ്ങളിൽ എന്തേലും തെറ്റ് ഉണ്ടായിരുന്നോ എന്നത് പരിശോധിക്കും. സംഭവത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിക്കും.