കൊച്ചി : എറണാകുളം മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ഇന്ന് രാവിലെയും കണ്ടെയ്നറില്‍ നിന്ന് മീന്‍ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്തുവെന്നാണ് വിവരം. കണ്ടെയ്നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നുവെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായും ഒരു കണ്ടെയ്നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.