ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ ഹിമപാതത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്നലെ വൈകിട്ടാണ് സംഭവം.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍സിന്റെ തൊഴിലാളികളായ രാം ബുദ്ധ(19), രാകേഷ് എന്നിവരാണ് മരിച്ചത്. കാണാതായ നേപ്പാള്‍ സ്വദേശിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ലാഹൗള സബ്ഡിവിഷനില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ശ്രിന്കുല ചുരത്തിന് സമീപത്തും കഴിഞ്ഞ ദിവസം ഹിമപാതമുണ്ടായി. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.