ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടു രാജ്യങ്ങളിലുമായി നൂറോളം പേര്‍ മരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Scary footage of the earthquake in Turkey tonight.
pic.twitter.com/NweJRwrnhn— Faytuks News Δ (@Faytuks) February 6, 2023
അതേസമയം, നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയത്. ഒരുപാട് പേര്‍ ഇതിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രദേശിക സമയം പുലര്‍ച്ചെ 4.17 ഓടെയായിരുന്നു ഭൂചലനം. ആദ്യ ഭൂചലനത്തിനുശേഷം 6.7 തീവത്ര രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. ഗസിയെന്റപ്പ് നഗരത്തിന് 26 കിലോമീറ്റര്‍ കിഴക്ക് ഭൂമിക്കടിയില്‍ 17.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Turkey💔 #Turkey #amed #earthquake #Earthquake pic.twitter.com/qVwPXft9Hu
— Ismail Rojbayani (@ismailrojbayani) February 6, 2023