ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തിൽപ്പെട്ടത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
കാണാതായ ഇയാൾക്കായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും പ്രദേശവാസികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്. ഇതുവരെ സന്ദീപിനെ കണ്ടെത്താനായിട്ടില്ല.