ദുബായ് : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പാക്ക് മാധ്യമങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറെ കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മുഷറഫ്.
2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്റ് ആയിരുന്ന മുഷറഫ് ആറു വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം. കാര്‍ഗില്‍ യുദ്ധകാലത്ത് പാക് സൈനിക മേധാവിയായിരുന്നു ഇന്ത്യയില്‍ ജനിച്ച് പാക്കിസ്ഥാനിലേക്ക് കുടിയേറിയ മുഷറഫ്. പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുഷറഫിന് സ്വന്തം രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടേണ്ടി വന്ന അവസ്ഥയുമുണ്ടായിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുന്‍പ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനില്‍ വന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം.