സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജു കുറുപ്പും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എങ്കിലും ചന്ദ്രികേ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫീല്‍ ഗുഡ്- ഫാമിലി- കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു.
ചിത്രത്തില്‍ തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരഞ്ജന അനൂപാണ് നായിക. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും.
നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാന്‍സിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റിംഗ് – ലിജോ പോള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, കലാസംവിധാനം- ത്യാഗു തവനൂര്‍, മേക്കപ്പ് സുധി, കോസ്റ്റ്യൂം ഡിസൈന്‍ -സ്റ്റെഫി സേവ്യര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കെ എം നാസര്‍, പ്രൊഡക്ഷന്‍ മാനേജര്‍ കല്ലാര്‍ അനില്‍, പിആര്‍ഒ വാഴൂര്‍ ജോസ് സ്റ്റില്‍സ് വിഷ്ണു രാജന്‍.