ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണമായ സംഭവം നടന്നത്. ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. രോഗം മാറാനെന്ന പേരില്‍ 51 തവണയാണ് ഇരുമ്പ് ദണ്ഡുപയോഗിച്ച് കുഞ്ഞിന്റെ വയറില്‍ കുത്തിയത്. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.