ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയത്തിന്റെ ശുപാർശ വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള അഞ്ച് പേരേയാണ് സുപ്രീംകോടതിയിലേക്ക് ഉയർത്താൻ കൊളീജിയം ശിപാർശ നൽകിയത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹരജി ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോൾ,നിയമനം നടത്താൻ വൈകിയാൽ നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നൽകിയിരുന്നു. പുതിയ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കം അറിവുള്ളതാണെന്നും പ്രമോഷനെയും സ്ഥലം മാറ്റത്തേയും ഒരുതരത്തിലും ബാധിക്കിന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.