കൊച്ചി: ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം.
സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ. സൈബിക്കെതിരെ കേസെടുത്തത്.