തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം ഉടമകൾ പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകൾ അറിയിച്ചു.
സമരത്തിൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചതിനെ തുടർന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചർച്ചയ്ക്ക് വിളിച്ചത്. ചെറുകിട ക്വാറികളിലടക്കം വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലേയും സംസ്ഥാന ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ലോഡ് കയറ്റുന്നത് സംബന്ധിച്ച് തീരുമാനിക്കാവൂ എന്ന് മന്ത്രിമാരായ പി രാജീവും ആന്റണി രാജുവും ഉറപ്പ് നല്‍കിയെന്ന് സമിതി അറിയിച്ചു. ദേശീയ പാതയില്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സംബന്ധിച്ച് സംഘടനകളുടെ ആവശ്യം പരിശോധിക്കുമെന്ന് ചര്‍ച്ചയില്‍ ധാരണയായി.
സമരത്തില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭിച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കായി മൈനിംഗ് വകുപ്പ് എട്ടാം തിയതി ക്വാറി ഉടമകളുടെ യോഗം വിളിച്ചു.