കൊച്ചി: റോഡരികിലെ സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയ്ക്കും ഇവരുടെ മകന്‍ മുഹമ്മദ് റസൂലുമാണ് (3) പരിക്കേറ്റത്. കൊച്ചി വൈപ്പിന്‍ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്. പരിക്കേറ്റ ഇരുവരേയും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.