ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ ടിഡിപി പ്രാദേശിക നേതാവിന് വെടിയേറ്റു. റോംപിചെര്‍ള മണ്ഡലം പ്രസിഡന്റ് വെണ്ണ ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.
മൂന്നംഗ സംഘം വീട്ടില്‍ കയറി റെഡ്ഡിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പി വെങ്കടേശ്വര റെഡ്ഡി, പൂജല രാമുഡു, അഞ്ജിറെഡ്ഡി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.