തിരുവനന്തപുരം: ബിസിംഗ ഫാമിലി ഫെസ്റ്റിവല്‍ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. പ്രശസ്തരായ യുദ്ധവീരന്മാരായിരുന്നു ഷോയിലെ അതിഥികള്‍. മുന്‍ കമാന്‍ഡോ ആയിരുന്ന മനേഷ് ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോയുടെ സമയത്ത് സേനയില്‍ ഉണ്ടായിരുന്ന ആളാണ്. അന്തരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനൊടൊപ്പം അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. മനേഷ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളെ യുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. അന്തരിച്ച സൈനികന്‍ വിഷ്ണുവിന്റെ കുടുംബമായിരുന്നു ബിസിംഗ വേദിയില്‍ പങ്കെടുത്ത മറ്റൊരു ടീം.
നമ്മുടെ മാതൃരാജ്യത്തെ നിസ്വാര്‍ത്ഥമായി, സമാനതകളില്ലാത്ത ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും സംരക്ഷിച്ച പോരാളികളുടെ ആത്മവീര്യത്തെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു ഈ പ്രത്യേക എപ്പിസോഡ്. ടീമുകള്‍ അതിശയകരമായ ചില എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നങ്ങള്‍ നേടിയപ്പോള്‍ അതിജീവനത്തിന്റെയും വികാരങ്ങളുടെയും കഥകള്‍ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളായി. മരിച്ച സൈനികന്‍ വിഷ്ണുവിന്റെ സഹോദരന്‍ വിഘ്‌നേഷ്, തന്റെ കുടുംബത്തിനുവേണ്ടി 17,990 രൂപയുടെ സാംസങ് റഫ്രിജറേറ്റര്‍ നേടി. മനേഷും സംഘവും ?8,990 വിലയുള്ള വാക്വം ക്ലീനര്‍ നേടി!
വിഷ്ണുവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച കഥ, വിഷ്ണുവിന്റെ സഹോദരന്‍ വിഘ്‌നേഷ് വിവരിച്ചു. വിഘ്‌നേഷിനും കൈക്ക് പൊട്ടലുണ്ട്. കയ്യില്‍ വെച്ചുകെട്ടുമായാണ് വിഘ്നേഷ് ഷോയില്‍ പങ്കെടുത്തത്. അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ കഥ അമ്മ പറഞ്ഞത് വളരെ വേദനാജനകമായിരുന്നു.