തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യുകയാണ്. ഇയാളെ നാളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
പണ്ഡിറ്റ് കോളനിയിൽ യുവധാര ലൈനിൽ ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ വന്നിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് പിന്നിലൂടെ വന്ന് കയറിപ്പിടിക്കുന്നത്. നാല് വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടന്ന് വരുന്നതും അവര്‍ക്കരികിലേക്ക് ബൈക്കുമായി അക്രമി നീങ്ങുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.