മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സോപ്പ് കട്ടയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33.60 കോടി രൂപ മൂല്യമുള്ള 3360 ഗ്രാം കൊക്കെയ്ൻ പിടികൂടി.
എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ഇന്ത്യൻ പൗരന്റെ പക്കൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.