ന്യൂ ഡല്‍ഹി: കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഭൂമിശാസ്ത്രം, ഭാഷ, ഇനം, നില, ഉപകരണ അക്സസബിലിറ്റി എന്നിവ തിരിച്ച് ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ ഡിജിറ്റല്‍ ലൈബ്രറിയെ അക്സസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അടിസ്ഥാന സൗകരങ്ങളും നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.