ന്യൂ ഡല്‍ഹി: 2023-24 വര്‍ഷത്തെ സമ്ബൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബഡ്ജറ്റ് അവതരണമാണിത്. ടാബിലാണ് മന്ത്രി ബഡ്ജറ്റ് വായിക്കുന്നത്.
വികസനം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഈ വര്‍ഷം ഏഴുശതമാനം സാമ്ബത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ പാതയിലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് അമൃതകാലത്തെ ബജറ്റെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ഈ ബഡ്ജറ്റെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
വളര്‍ച്ചയ്ക്കും തൊഴില്‍ മേഖലയ്ക്കും ഊന്നല്‍ നല്‍കും. വികസനം ,യുവശക്തീകരണം, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സാധാരണക്കാരിലും എത്തിച്ചേരല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ ആമുഖമായി പറഞ്ഞു. യുവാക്കളുടേയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. 9.6 കോടി പാചക വാതക കണക്ഷനുകള്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനവഴി നടപ്പാക്കാന്‍ സാധിച്ചുവെന്നും 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.