തിരുവനന്തപുരം: എം ശിവശങ്കര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. കായിക, യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവികളില്‍ നിന്നാണ് വിരമിക്കുക.
മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമായിരുന്നു സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നല്‍കാന്‍ ഇടപെട്ടെന്ന കണ്ടെത്തലോടെയായിരുന്നു സസ്‌പെന്‍ഷന്‍. തുടര്‍ന്ന് 98 ദിവസം ജയില്‍വാസം.
ജയില്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വന്‍ വെളിപ്പെടുത്തലുകള്‍. അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നടപടി ഉണ്ടായില്ല. ശിവശങ്കര്‍ ഇടപെട്ട കേസുകളിലെല്ലാം മെല്ലെപ്പോക്കെന്നാണ് ആക്ഷേപം, സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലേക്കുള്ള രണ്ടാം വരവില്‍ ശിവശങ്കറിന് നല്‍കിയതും ഭേദപ്പെട്ട പരിഗണനയാണ്. ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടീസും കയ്യില്‍ പിടിച്ചാണ് എം ശിവശങ്കറിന്റെ പടിയിറക്കം.