അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി സഞ്ചരിച്ച പ്രത്യേക വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറുകളെ തുടർന്നാണ് വിമാനം പറന്നുയർന്നതിന് പിന്നാലെ തിരിച്ചിറക്കിയത്. അപകടം ഒന്നുമില്ല.
വൈകീട്ട് അഞ്ച് മണിയോടെ ഡല്‍ഹിയിലേക്കു പോകുന്നതിനായി വിജയവാഡ ഗന്നാവരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയർന്നത്. പിന്നാലെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് അടിയന്തര ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും തകരാർ പരിഹരിക്കാനായില്ല. ഇതോടെ അദ്ദേഹം യാത്ര മാറ്റിവെച്ചു.