കൊച്ചി: ഏറെ വേഷപ്പകര്‍ച്ചകളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഭീമന്‍ രഘു. ഇതാ മറ്റൊരു വേഷപ്പകര്‍ച്ചയുമായി താരം പ്രേക്ഷകരിലേക്കെത്തുന്നു. ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാണ’ യിലൂടെയാണ് പിന്നണിഗാന രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. ഏറെ ഹദയഹാരിയായ ഒരു തമിഴ് ഗാനം ആലപിച്ചുകൊണ്ടാണ് ഭീമന്‍ രഘു വരുന്നത്. ചിത്രത്തില്‍ ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ക്കുന്ന ഗാനം കൂടിയാണ് അദ്ദേഹം പാടിയിട്ടുള്ള ഈ തമിഴ് ഗാനം.
ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.അഭിനേതാക്കള്‍-ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കെ. സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ‘ചാണ’ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഭീമൻ രഘുവാണ്. സ്വീറ്റി പ്രൊഡക്ഷന്‍സ്, നിർമ്മാണവും വിതരണവും നടത്തുന്നു. നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി – ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്‍റു, മേക്കപ്പ്-ജയമോഹന്‍, കോസ്റ്റ്യൂംസ് – ലക്ഷ്മണന്‍,ആര്‍ട്ട് – അജയ് വര്‍ണ്ണശാല, ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോൾ, മ്യൂസിക് – മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം – മണികുമാരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആര്‍ ഓ – പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ്.
പി.ആർ.സുമേരൻ (പി.ആർ.ഒ) 9446190254