മൂവാറ്റുപുഴ: വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആറുപേര്‍ ആശുപത്രിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍കുന്നത്തെ ആതുരാശ്രമം ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിന്റെ കാന്റീന് നഗരസഭ അടപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റലിലെ മൂന്നു പേരെ ശാരീരീക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മൂന്നു പേര്‍ക്ക് കൂടി ഛര്‍ദി അനുഭവപ്പെട്ടതോടെ ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ആറുപേരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ലാബ് പരിശോധനാഫലം വന്നശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ അറിയിച്ചു.