കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ സുമിത്രൻ (20 ) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കുരുക്കിട്ടാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് . കളിയിക്കാവിള പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.രണ്ടാംവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് സുമിത്രൻ. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.