തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുണ്ട്.
എം.ജി.ആർ., ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു.പായും പുലി, പഠിക്കാത്തവൻ, രാജ ചിന്നരാജ, മുരട്ടുകാളൈ, പാണ്ഡ്യൻ തുടങ്ങി രജനീകാന്തിന്റെ 40-ലധികം സിനിമകളിൽ സംഘട്ടനസംവിധായകനായിരുന്നു.ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു.