ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നിൽ നിന്ന് ഏഴാം സ്ഥാനത്തേക്ക് അദാനി വീണു. ഫോബ്സിന്റെ കണക്ക് പ്രകാരം 19 ശതമാനത്തിന്റെ ഇടിവാണ് അദാനിക്ക് സംഭവിച്ചത്. അദാനിയുടെ ചില സ്റ്റോക്കുകൾ ദിവസത്തെ പരമാവധി നഷ്ടം നേരിട്ടു.
അതേസമയം ഇന്ത്യൻ ഓഹരി വിപണിയും ഇന്ന് വ്യാപരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 874 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 282 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയത്.പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു.അദാനി ഗ്രൂപ്പിനുണ്ടാകുന്ന തിരിച്ചടി ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്.