തീക്കോയി മാർമല അരുവിയിൽ വിദ്യാർഥി മുങ്ങിമരിച്ചു. പാലാ വലവൂർ ടിപ്പ്രിൾ ഐടി(ഐഐഐടി)യിലെ വിദ്യാർഥിയായ നിർമൽ കുമാർ ബെഹ്റ(21) ആണ് മരിച്ചത്.ഹൈദരാബാദ് സ്വദേശിയായ ബെഹ്റ, സുഹൃത്തുക്കൾക്കൊപ്പം മാർമല അരുവി സന്ദർശിക്കാനെത്തിയത് ആയിരുന്നു. എട്ടംഗ വിദ്യാർഥി സംഘത്തിലെ ബെഹ്റയടക്കമുള്ള മൂന്ന് പേർ അരുവിയിലിറങ്ങവേ കയത്തിൽ അകപ്പെട്ടു. മറ്റ് രണ്ട് വിദ്യാർഥികളെ സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു.