തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐ നടത്തിയ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് നേരെ ബിജെപി പ്രതിഷേധം. ഡോക്യുമെന്ററി പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സ്ത്രീകളടക്കം അമ്പതോളം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തിയാണ് പ്രദർശനം തടയാൻ ശ്രമിച്ചത്. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
നെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ നെടുമങ്ങാട് കച്ചേരി നടയിൽ വച്ച് ബിബിസി- യുടെ വിവാദ ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ പ്രദർശന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു. അതിനിടെ വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി മുദ്രാവക്യം വിളിച്ച് പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു.
അതേസമയം, സമാന സംഭവത്തിൽ പോത്തൻകോട് സംഘർഷമുണ്ടായി. ബിബിസി ഡോക്യുമെന്റെറി തടയാൻ ശ്രമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് – ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. പൊലീസ് ഇടപ്പെട്ട് പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നടന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ശക്തമായ യുവമോര്‍ച്ച പ്രതിഷേധമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രദര്‍ശനം തടഞ്ഞു. ക്യാംപസ് ജംഗഷ്‌നിലാണ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.