ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചു. ഹെഡ് കോൺസ്റ്റബിളായ ദേവേന്ദർ ആണ് പഹർഗഞ്ച് പൊലീസ് സ്റ്റേഷനിൽവെച്ച് വെടിവെച്ചു മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.30-നാണ് സംഭവം.
വ്യക്തിപരമായ കാരണങ്ങളാലാണ് താൻ മരിക്കുന്നതെന്ന് ദേവേന്ദർ പറയുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സെക്ഷൻ 174 CrPC പ്രകാരമുള്ള നടപടികൾ നടക്കുന്നു. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ഹരിയാനയിലെ സോനിപത്തിലെ സ്വദേശത്തേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.