കൊച്ചി: പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തി. ഇതേ തുടര്‍ന്ന് നഗരസഭാ അധികൃതരെത്തി വസന്തവിഹാര്‍ എന്ന ഹോട്ടില്‍ അടപ്പിച്ചു.
ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഭവം. മാഞ്ഞാല സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം ഹോട്ടലിലെത്തി പരിശോധന നടത്തി.
അതേസമയം, വൃത്തിഹീനമായ നിലയിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്.