ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി.
അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി.
കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് പുരസ്കാരത്തിനു അര്‍ഹരായി. ഏഴ് പേർക്കാണ് സർവോത്തം ജീവൻ രക്ഷ പഥക് ലഭിച്ചത്.
കേരളത്തിൽ നിന്ന് മുഹമ്മദ് സൂഫിയാൻ, നീരജ്. കെ നിത്യാനന്ദ്, അതുൽ ബിനീഷ് എന്നീ കുട്ടികൾ ഉത്തം ജീവൻ രക്ഷ പഥക് നേടി. അഥിൻ പ്രിൻസ്, ബി. ബബീഷ്, പി.കെ മുഹൈമിൻ, മുഹമ്മദ് സമീൽ എന്നിവർക്കും കേരള പോലീസിലെ സി. സുബോദ് ലാലിനും ജീവൻ രക്ഷാ പഥക് ലഭിച്ചു.