കോട്ടയം: തിരുവല്ല നഗരസഭയിലെ രണ്ടു വാർഡുകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. 34, 38 വാർഡിലെ ഓരോ വീടുകളിലെ കോഴികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.
നെടുമ്പുറത്ത് കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.