തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനും ചലച്ചിത്ര നടനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായ സിബിയ്ക്ക് വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായിട്ടാണ് നിയമനം.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനാകുന്നത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സിബി തോമസ് ആണ്. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സൂര്യ നായകനായ ജയ് ഭീം സിനിമയിലും സിബി അഭിനയിച്ചിട്ടുണ്ട്.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ സിബി തോമസ് നേരത്തെയും പൊലീസില്‍ വിശിഷ്ട സേവനത്തിന് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2014, 2019, 2022 വര്‍ഷങ്ങളില്‍ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരവും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി.