തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ശമ്ബള കുടിശ്ശിക അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥന്‍. ദീര്‍ഘ കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശമ്ബളകുടിശ്ശിക സര്‍ക്കാരില്‍ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളെന്ന് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ക്യാപ്‌സുല്‍’ എന്ന് തലക്കെട്ട് നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ വിമര്‍ശനം.
ശമ്ബളം ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയത്തോടെ 17 മാസങ്ങള്‍ക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുന്‍കാല പ്രാബല്യത്തില്‍ സഖാവിന് ലഭിക്കുന്നത്. ചിന്തയുടെ നിരന്തര അഭ്യര്‍ത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സര്‍ക്കാര്‍ മുട്ട് മടക്കിയത്. താന്‍ ഒരു ശുപാര്‍ശയും നല്‍കിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പറഞ്ഞത് ഒരു സൈക്കളോജിക്കല്‍ മൂവ് ആയിരുന്നുവെന്ന് ശബരിനാഥന്‍ അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ക്യാപ്സുൽ
–ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്.
ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ലാൽ സലാം സഖാവെ
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FSabarinadhanKS%2Fposts%2Fpfbid031bGcVrriWnZA383RqLoCWiS9HnxWVCSNUX9x9J38t4QufKgxXenHPjxfxJhxUy6Xl&show_text=true&width=500