കൊച്ചി: വീണ്ടും കേബിള്‍ കുരുങ്ങി അപകടം. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിള്‍ ബൈക്കില്‍ കുരുങ്ങിയാണ് മരട് സ്വദേശി അനില്‍ കുമാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 8:45 ഓടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ കേബിള്‍ കുരുങ്ങിയതിന് പിന്നാലെ ബൈക്കില്‍ നിന്ന് തെറിച്ചുവീണ അനില്‍ കുമാറിനെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.