ന്യൂ ഡല്‍ഹി: ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സ്മരണ ദിനത്തിലെ പ്രസംഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമാണെന്നും പുരസ്‌കാരം ലഭിച്ചവരുടെ പേര് നല്‍കുന്നത് യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ആന്‍ഡമാന്‍ ദീപുകള്‍ അവഗണിക്കപ്പെട്ടിരുന്നു. ആന്‍ഡമാനിലെ യുദ്ധ സ്മാരകം നേതാജിയുടെ ആശയങ്ങള്‍ സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ന്നത് ആന്‍ഡമാനില്‍ ആണെന്നും സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികള്‍ ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ടുവെന്നും മോദി പറഞ്ഞു. അതേസമയം, പുതിയതായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.