പാലക്കാട്: ഹർത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ സുബൈറിന്റെ മുഴുവൻ സ്വത്തുക്കളും ജപ്തി ചെയ്യുമെന്നും നോട്ടീസിലുണ്ട്.
2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെട്ടത്. ആർ.എസ്.എസ് പ്രവർത്തകരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികൾ പുരോഗമിക്കുന്നത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയരുകയും മുസ്ലീം ലീഗ് നേതാക്കള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തുകയുമുണ്ടായി.
ജപ്തിയുടെ മറവില്‍ മുസ്ലിം ലീഗുകാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തിയിരുന്നു. മുസ്ലീം ലീഗ് പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിന്റെ സ്വത്ത് കണ്ടുകെട്ടിയെന്ന പരാതി ഉയര്‍ന്നിരുന്നു. എടരിക്കോട് പഞ്ചായത്ത് മെമ്പര്‍ സി ടി അഷറഫിന്റെ ഉടമസ്ഥതയിലു
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ജപ്തി നടപടിയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജപ്തി നോട്ടീസ് നൽകിയ ശേഷം നിങ്ങൾ പ്രതിയല്ലെങ്കിൽ കോടതിയിൽ തെളിയിച്ചോളൂ എന്നാണ് പൊലീസ് പറയുന്നത്. ഇത് തന്നെയാണ് മോദി സർക്കാർ പൗരത്വ നിയമത്തിന്റെ കാര്യത്തിലും പറയുന്നത്. ഈ രീതി കേരളത്തിൽ അനുവദിക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.