ആർ എസ് വിമൽ നിർമ്മിച്ച് ബിച്ചൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ശശിയും ശകുന്ദലയും’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു.
അമ്മി ഫിലിംസ് ലിമിറ്റഡിന്റെ ബാനറില്‍ ആർ എസ് വിമൽ, സലാം താണിക്കാട്ട്, നേഹ സലാം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിച്ചൽ മുഹമ്മദ് ആണ് സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും ആർ എസ് വിമൽ തന്നെയാണ്.
അനൗന്‍സ്‌മെന്റ് പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തില്‍ ഒരുങ്ങുന്ന സിനിമയാണെന്നാണ് മോഷന്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഷഹീന്‍ സിദ്ദീഖ്, സിദ്ധിഖ്, ആര്‍എസ് വിമല്‍, അശ്വിന്‍ കുമാര്‍, ബിനോയ്, ബാലാജി, ബിച്ചല്‍, നേഹ സലാം, രസ്‌ന പവിത്രന്‍, സിന്ധു വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമ്മി ഫിലിംസ് ലിമിറ്റഡിന്റെ ബാനറില്‍ ആര്‍എസ് വിമലിനൊടൊപ്പം സലാം താണിക്കാട്ട്, നേഹ സലാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം- കെപി, പ്രകാശ് അലക്‌സ്, ഛായാഗ്രഹണം- വിഷ്ണു.
അതേസമയം, ആര്‍എസ് വിമല്‍ നിര്‍മ്മാണ പങ്കാളിയായ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി ഈ വര്‍ഷം റിലീസിനെത്തും. പ്രഭുദേവ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജോണ്‍ കെന്നഡിയും സണ്ണിവെയിന്‍, വേദിക, വിജയ് ബാബു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സോള്‍മേറ്റ് ‘എന്ന മലയാളം ചിത്രവുമാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FRSVimalOfficial%2Fposts%2Fpfbid027SFutTY264fydLPAPqQMWBT38p6NsQrq6LDYxWD8JyEWUZRugJnmjxZXxX34W1yvl&show_text=true&width=500