തൃശൂര്‍: ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാറയ്ക്കല്‍ സ്വദേശി രാഖിയ്ക്ക് (35) ആണ് കുത്തേറ്റത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങിലാണ് സംഭവം. ഭര്‍ത്താവ് ലാലുവിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രാഖിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.