തൃശൂര്‍: സേവ് ബോക്‌സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സ്വാതിക്ക് റഹീം അറസ്റ്റില്‍. സേവ് ബോക്‌സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് കേസ്. തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശിയായ സ്വാതിക്കിനെതിരെ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്ന് പരാതികളാണ് ലഭിച്ചത്.
അതേസമയം, പ്രതിയ്ക്ക് സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതും ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം.