ന്യൂ ഡല്‍ഹി: നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തിന് പിന്നാലെ കശ്മീരില്‍ കനത്ത സുരക്ഷ തുടരുന്നു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ എന്തെങ്കിലും ഭീകര സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എന്‍ഐഎയും പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയില്‍ രണ്ട് വാഹനങ്ങളിലായിട്ടാണ് സ്ഫോടനമുണ്ടായതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ സഹായധനം ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.