പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ പിടികൂടി. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
30 മിനിറ്റ് സമയം വേണം ആനക്ക് മയക്കമുണ്ടാകാൻ. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനിറ്റ് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിയിലെ ക്യാമ്പിൽ നിന്നും തിരിച്ചിട്ടുണ്ട്. ആനയെ പിടികൂടാനായുള്ള ശ്രമം രണ്ട ദിവസമായി നടന്നു വരികയായിരുന്നു. ഉൾക്കാട്ടിലേക്ക് കയറിയതോടെ മയക്കുവെടി വയ്‌ക്കാൻ സാധിച്ചിരുന്നില്ല. കുങ്കിയാനയെ എത്തിച്ച് ആനയെ തിരിച്ചിറക്കാനും ശ്രമം നടത്തിയിരുന്നു.