തിരുവനന്തപുരം: കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. രാജിക്കത്ത് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് നല്കി. കാലാവധി തീര്‍ന്നതിനാലാണ് രാജിവെച്ചതെന്നും വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ പ്രതികരിച്ചു.
അതേസമയം, വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് അറിയിച്ചു. ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം.